Saturday, June 20, 2009

ആകെ നനഞ്ഞു!


എങ്കിലും ഒന്നു വന്നു കുളിരാക്കിയിട്ടു മഴയേ, നീയെങ്ങു പോയി?

Saturday, June 13, 2009

തമസ്സല്ലോ സുഖപ്രദം??

Thursday, June 4, 2009

സ്‌മൃതിശൃഗം



ഇത് എന്റെ നാട്ടിലെ മലയാണ്- കൊച്ചുതോവാള കുരിശുമല. അതിന്റെ ഒത്ത ഉച്ചിയില്‍ ഒരു കുരിശുണ്ട്. കാണാമോ? ഇല്ലെന്നു തോന്നുന്നു.

എന്നും ഇതിങ്ങനെ തലയുയര്‍ത്തി നില്ക്കും. പള്ളിയും സ്കൂളുമെല്ലാമുള്ള താഴ്വരയുടെ കിഴക്കുഭാഗത്ത് ഗ്രാമത്തിന്റെ കുഞ്ഞു ബഹളങ്ങളും കണ്ടുകൊണ്ട്.

എന്റെ ഓര്‍മ്മയുടെ അങ്ങേവശത്ത്, പാറ നിറഞ്ഞ ഇരു ഭാഗങ്ങള്‍ക്കുമിടയിലുള്ള പച്ചപ്പാര്‍ന്നിടത്തുകൂടി ഒരു നീര്‍ച്ചാല്‍ ഒഴുകിയിരുന്നു. വര്‍ഷകാലത്ത് ഒരു വെള്ളിനാട പോലെ അതു തെളിഞ്ഞുകാണാമായിരുന്നു. പുത്തന്‍ സ്കൂള്‍ യൂണിഫോം അണിഞ്ഞ് പുതുമണമുള്ള പുസ്തകങ്ങള്‍ നിറച്ച ബാഗും തോളിലിട്ട് പൂക്കുട ചൂടി പോകുമ്പോള്‍ ആ ചോലയൊഴുകുന്നതു ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിരുന്നു.

പിന്നെ മഴയില്‍ കിളിര്‍ത്തു പൊന്തുന്ന പുല്ലുകളും കുറ്റിച്ചെടികളും കൊണ്ട് കുരിശുമല പച്ചപിടിക്കും. മുയലും പന്നിയും മുള്ളന്‍പന്നിയും മരപ്പട്ടിയും ഒക്കെ ധാരാളമുണ്ടായിരുന്നു ഒരു കാലത്ത് അവിടെ.

വേനലാവുമ്പോള്‍ ആദ്യമറിയുന്നത് ഈ കുരിശുമലയാണ്. വരണ്ട് കരിയിലനിറമാകും. വെയിലേറ്റ് വെന്ത് നില്‍ക്കും. അപ്പോള്‍ മല കൊതിക്കുമായിരിക്കും, ഒരു മഴ വന്ന് തണുപ്പിച്ചെങ്കിലെന്ന്.

ചില മോഹനരാവുകളില്‍ ഈ മലയുടെമേല്‍ പൌര്‍ണ്ണമി വെള്ളിക്കിണ്ണം പോലെ നില്‍ക്കുന്നതു കാണാന്‍ എന്തു ഭംഗിയാണ്! പടിഞ്ഞാറന്‍ വെയിലില്‍ സ്വര്‍ണ്ണനിറമാര്‍ന്ന് പതിയെ അങ്ങേചക്രവാളത്തില്‍ സൂര്യഭഗവാന്‍ മറയുമ്പോള്‍ തെല്ലിട ഒന്നു ചെമന്നു നിന്നെങ്കിലായി.

പിന്നെയെപ്പോഴൊക്കെയോ കോടമഞ്ഞു വന്നു കണ്ണാരം പൊത്തും. കുളിര്‍ന്നു വിറയ്ക്കൂന്ന വൃശ്ചികരാവുകളില്‍ മലയും ശരണമന്ത്രങ്ങള്‍ ഏറ്റു വിളിക്കും. ക്രിസ്തുദേവന്റെ പീഡാനുഭവസ്മരണയില്‍ ദു:ഖവെള്ളിയാഴ്ച കുന്നുകയറിയെത്തുന്ന വിശ്വാസികളെ വരവേല്‍ക്കും. അന്ന് ഇങ്ങു താഴെ വീടിന്റെ മുറ്റത്തു നിന്ന് മലമുകളില്‍ വെള്ളപ്പൊട്ടുകളായി നീങ്ങുന്ന ആള്‍ക്കാരെ നോക്കിനില്‍ക്കുമ്പോള്‍ വിഷാദഛായയുള്ള ഭക്തിഗീതങ്ങള്‍ അപ്പൂപ്പന്‍‌താടി പോലെ കാറ്റില്‍ പറന്നു വരും.

എല്ലാം കണ്ടുംകേട്ടും അങ്ങനെ ഒരേ നില്പാണ്. തലയെടുപ്പോടെ!

Wednesday, June 3, 2009

ചൈത്രം ചായം ചാലിച്ചു...

Friday, May 15, 2009

മുല്ലപ്പൂവിന്റെ സ്വപ്നം

ഞാന്‍ സന്തോഷവാനാണ്.
ഇന്നാണെന്റെ ദിവസം.
ചുറ്റും പുതുനാമ്പുകള്‍ ജീവന്‍ തുടിച്ചുയരുമ്പോള്‍
ആ പുതുമയും ഉന്മേഷവും ഊര്‍ജ്ജവും എന്നിലേക്കും.


ഇന്നു ഞാന്‍ ചിരിക്കുക മാത്രം ചെയ്യും.
എങ്കിലും അറിയാം,
ഒരു ദിനം മാത്രം മിന്നിമറയുന്ന പുഞ്ചിരിയാണു ഞാനെന്ന്.

വാടിയും നിറം മങ്ങിയും അല്‍പനേരം നിന്ന്
പിന്നെയെപ്പോഴോ ഒരു കുഞ്ഞുകാറ്റില്‍പ്പെട്ട്
ഞെട്ടില്‍ നിന്നടര്‍ന്നു ഞാന്‍ വീഴുമെന്നും.


എങ്കിലും ആരെല്ലാമോ ഓര്‍ക്കുന്നുണ്ടാവും
ഒരു നുള്ളു സുഗന്ധമായി, ഒരിറ്റു നിലാവായി
ഞാനിവിടെ ഒരു നാള്‍ നിന്നിരുന്നെന്ന്...
അതോ ഞാന്‍ ഒരു കുഞ്ഞുമുല്ലപ്പൂ‍വായതു കൊണ്ട്
ആരും ഓര്‍ക്കില്ലേ?

Friday, May 8, 2009

ഹായ്... ചാമ്പങ്ങ!

അടുത്തയിടെ നാട്ടില്‍ പോയപ്പോള്‍ ലഭിച്ച ചിത്രങ്ങള്‍...

ഒരു കുല


ഒത്തിരി കുല


ആരും വെള്ളമിറക്കണ്ട, കാരണം ഇവയ്ക്കൂള്ളിലൊക്കെ ‘പുഴു’ ഉണ്ടായിരുന്നു!! :-(

Tuesday, May 5, 2009

ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റം



തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചും
കുയിലിന്റെ പാട്ടിന് എതിര്‍പാട്ടു പാടിയും
സുഖമെഴും കയ്പും പുളിപ്പും മധുരവും നുകര്‍ന്നും...


[സെന്റ്. ജോസഫ്‌സ് യു.പി. സ്കൂള്‍, കൊച്ചുതോവാള, കട്ടപ്പന]

Saturday, April 25, 2009

Cross the limits!

Regularly Used Medicine!

Wednesday, April 22, 2009

Partner


You know my pulse, feel my warmth
Always in my patting palm
Joyful scrolls, tickling clicks
Dreadful drags and playful picks...

Monday, April 13, 2009

വിഷുപ്പണി




“വിഷൂനു മുന്നേ തീര്‍ക്കണ്ടതാ..”

Saturday, April 11, 2009

യു ആന്‍ഡ് ഐ...

Sunday, March 8, 2009

Story (Cup)board


Title : The Saga of KF Strong
Banner : United Breweries
Year : 2008
Director in Chief : Jaissey
Assistant Directors : Raj & Vicky
Script : Bichu, Jaissey, Raj & Vicky
Music : 9Xm channel
Outdoor Unit : E-city Bar, Hosur Road, Bangalore
Mess : Our Home Kitchen

Saturday, March 7, 2009

ബന്ദല്ല, ഞായറാഴ്ച!


ഹൊസൂര്‍ റോഡ്, ബാംഗ്ലൂര്‍

Tuesday, February 17, 2009

അ.. അച്ഛന്‍



നീയും ഞാനും ഇന്നീ തീരത്ത്...
കടലിന്റെ വിയര്‍പ്പിറ്റുന്ന ഈ കാറ്റ്
നമ്മെത്തൊട്ടുതലോടിപ്പോകുന്നു.
ഇന്നു നിന്റെ കൈ എന്റെ തോളില്‍,
നിന്റെ കാഴ്ചകള്‍ എന്റെ വിരല്‍ ചൂണ്ടുന്നിടത്ത്.
നാളെ, വിദൂരമായ ഏതോ നാളെ
എന്റെ കൈ നിന്റെ തോളിലമരാന്‍ കിതച്ചു നില്‍ക്കും
നിന്റെ കാഴ്ചകള്‍ എന്റെ മാര്‍ഗ്ഗം തെളിക്കണം.
അന്നേക്കായി നീ കാണുക, കേള്‍ക്കുക, അറിയുക
അന്നു ഞാന്‍ ഇന്നത്തെ നീയാകും,
നീ ഇന്നത്തെ ഞാനാകില്ലേ?

Sunday, February 1, 2009

തനിച്ചാണോ സുന്ദരീ?

ബാംഗ്ലൂര്‍ ലാല്‍ബാഗ് പുഷ്പമേളയില്‍ നിന്ന് ഒരു ചിത്രം.

ഫോട്ടോ: അഹമ്മദ് ഷബീര്‍

Sunday, January 18, 2009

കിട്ടിയില്ല, ഈ കിറ്റിയെ!

നാലു കുഞ്ഞുങ്ങളെ പ്രസവിച്ചുപാലിക്കവേ എങ്ങോട്ടെന്നില്ലാതെ ഒരുനാള്‍ പോയ്മറഞ്ഞ കിറ്റി...

നീയറിയുന്നുണ്ടോ ആ നാലു പേരും നിന്നെക്കാണാതെ കരഞ്ഞലഞ്ഞ നാളുകള്‍?

അടുക്കളയുടെ ഒരു മൂലയില്‍ വെച്ചിരുന്ന കുഞ്ഞുപാത്രത്തില്‍ പാല്‍ പകരുന്നതു കണ്ടെങ്കിലും അവര്‍ മടിച്ചുനിന്നതിന്റെ അര്‍ത്ഥം നിന്റെ സ്നേഹത്തിന്റെ ചൂടുള്ള ‌അമ്മിഞ്ഞപ്പാല്‍ മാത്രം മതി എന്ന വാശിയായിരുന്നോ?
നീ പാവമായിരുന്നു. പേടികൊണ്ടാണെങ്കിലും എന്റെ കിടക്കയില്‍ നീ കിടന്നുറങ്ങാറില്ലായിരുന്നു. ‘കിറ്റ്..’ എന്നു ചുരുക്കി വിളിക്കുമ്പോള്‍ അലസമായെറിയുന്ന ഒരു നോട്ടത്തിലൂടെ ‘പോടാ ഉവ്വേ!’ എന്നൊരു ഭാവം നീ കാട്ടിയിരുന്നു. നീ അടുത്തുള്ളപ്പോള്‍ നിന്റെ മൃദുലമായ രോമങ്ങളുടെ ഇളംചൂടേല്‍ക്കാന്‍ എന്റെ കാല്പാദങ്ങള്‍ കൊതിച്ചിരുന്നു...

പ്രിയപ്പെട്ട കിറ്റി, ഞങ്ങളറിയുന്നു, ഉയിരുണ്ടെങ്കില്‍ നീ തിരിച്ചു വരുമായിരുന്നെന്ന്. ഞങ്ങളറിയാതെ, നിന്റെ പിഞ്ചോമനകളറിയാതെ നീയെങ്ങോ മണ്ണടിഞ്ഞിരിക്കാം. അല്ലെങ്കില്‍ മിണ്ടാപ്രാണികള്‍ നിങ്ങളുടെ വൈരവും കുടിപ്പകയുമില്ലാത്ത സുന്ദരലോകത്തില്‍ മാതൃത്വത്തിന്റെ കാണാച്ചരടുകള്‍ അറുക്കാന്‍‍ മാത്രം എന്താണുള്ളത്?

Saturday, January 10, 2009

നോക്കുകുത്തി


തിരുവനന്തപുരത്തെ ഒരു പ്രമുഖ സര്‍ക്കാരാപ്പീസിലെ അഗ്നിശമനോപാധി

Sunday, January 4, 2009

മണികണ്ഠവിലാസം

അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
ഈ പൂക്കുല കണ്ട് ഒരു രസം തോന്നി ചെന്നതാണ്.


അപ്പോഴതാ ഒരു മണിയനീച്ച അവിടെ. പുള്ളി നല്ല സൌകര്യമായിട്ട് ഇരുന്നുതന്നപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം?



ദാ, ഒരു ക്‍ളോസപ്


ഈച്ചയ്ക്കു പൂവിരിക്കുന്നിടത്തെന്തു കാര്യം എന്നു ചോദിക്കരുത്. മൂപ്പരവിടെ കാര്യമായി എന്തോ തിരയുകയാണ്.


ദേ, ഈ ചിത്രം കുറച്ചുകൂടി പ്രകാശമാര്‍ന്നതാണ്.

ഞാന്‍ പടമെടുക്കുന്നത് അവനത്ര പിടിച്ചില്ല എന്നു തോന്നുന്നു. എന്റെ നേരെ ഉണ്ടക്കണ്ണുകള്‍ മിഴിച്ചു നോക്കി. കൈകള്‍ കൂട്ടിത്തിരുമ്മി. ദേഷ്യത്തിലാ...!


നീരസപ്പെട്ടാവണം, ഇങ്ങോട്ടൊരു ചാട്ടം. ഞാന്‍ പിന്നാലെ.

ഒരു പാര്‍ശ്വദര്‍ശനം.


കിട്ടേണ്ടതെന്തായാലും ഇവിടുന്ന് കിട്ടിയെന്നു തോന്നുന്നു.

എന്റെ നേരെ കത്തുന്ന ഒരു നോട്ടം പായിച്ച് മുറുമുറുത്തുകൊണ്ട് അവന്‍ പറന്നു പോയി.

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP