Tuesday, February 17, 2009

അ.. അച്ഛന്‍



നീയും ഞാനും ഇന്നീ തീരത്ത്...
കടലിന്റെ വിയര്‍പ്പിറ്റുന്ന ഈ കാറ്റ്
നമ്മെത്തൊട്ടുതലോടിപ്പോകുന്നു.
ഇന്നു നിന്റെ കൈ എന്റെ തോളില്‍,
നിന്റെ കാഴ്ചകള്‍ എന്റെ വിരല്‍ ചൂണ്ടുന്നിടത്ത്.
നാളെ, വിദൂരമായ ഏതോ നാളെ
എന്റെ കൈ നിന്റെ തോളിലമരാന്‍ കിതച്ചു നില്‍ക്കും
നിന്റെ കാഴ്ചകള്‍ എന്റെ മാര്‍ഗ്ഗം തെളിക്കണം.
അന്നേക്കായി നീ കാണുക, കേള്‍ക്കുക, അറിയുക
അന്നു ഞാന്‍ ഇന്നത്തെ നീയാകും,
നീ ഇന്നത്തെ ഞാനാകില്ലേ?

2 comments:

ദീപക് രാജ്|Deepak Raj February 17, 2009 at 8:43 PM  

പടവും നന്നായി.കവിതയും.
പിന്നെ അപ്പോള്‍ കവിത എഴുത്തും തുടങ്ങിയോ.?

nandakumar February 17, 2009 at 10:07 PM  

Nannnayittundu.... Congrads....

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP