Sunday, January 18, 2009

കിട്ടിയില്ല, ഈ കിറ്റിയെ!

നാലു കുഞ്ഞുങ്ങളെ പ്രസവിച്ചുപാലിക്കവേ എങ്ങോട്ടെന്നില്ലാതെ ഒരുനാള്‍ പോയ്മറഞ്ഞ കിറ്റി...

നീയറിയുന്നുണ്ടോ ആ നാലു പേരും നിന്നെക്കാണാതെ കരഞ്ഞലഞ്ഞ നാളുകള്‍?

അടുക്കളയുടെ ഒരു മൂലയില്‍ വെച്ചിരുന്ന കുഞ്ഞുപാത്രത്തില്‍ പാല്‍ പകരുന്നതു കണ്ടെങ്കിലും അവര്‍ മടിച്ചുനിന്നതിന്റെ അര്‍ത്ഥം നിന്റെ സ്നേഹത്തിന്റെ ചൂടുള്ള ‌അമ്മിഞ്ഞപ്പാല്‍ മാത്രം മതി എന്ന വാശിയായിരുന്നോ?
നീ പാവമായിരുന്നു. പേടികൊണ്ടാണെങ്കിലും എന്റെ കിടക്കയില്‍ നീ കിടന്നുറങ്ങാറില്ലായിരുന്നു. ‘കിറ്റ്..’ എന്നു ചുരുക്കി വിളിക്കുമ്പോള്‍ അലസമായെറിയുന്ന ഒരു നോട്ടത്തിലൂടെ ‘പോടാ ഉവ്വേ!’ എന്നൊരു ഭാവം നീ കാട്ടിയിരുന്നു. നീ അടുത്തുള്ളപ്പോള്‍ നിന്റെ മൃദുലമായ രോമങ്ങളുടെ ഇളംചൂടേല്‍ക്കാന്‍ എന്റെ കാല്പാദങ്ങള്‍ കൊതിച്ചിരുന്നു...

പ്രിയപ്പെട്ട കിറ്റി, ഞങ്ങളറിയുന്നു, ഉയിരുണ്ടെങ്കില്‍ നീ തിരിച്ചു വരുമായിരുന്നെന്ന്. ഞങ്ങളറിയാതെ, നിന്റെ പിഞ്ചോമനകളറിയാതെ നീയെങ്ങോ മണ്ണടിഞ്ഞിരിക്കാം. അല്ലെങ്കില്‍ മിണ്ടാപ്രാണികള്‍ നിങ്ങളുടെ വൈരവും കുടിപ്പകയുമില്ലാത്ത സുന്ദരലോകത്തില്‍ മാതൃത്വത്തിന്റെ കാണാച്ചരടുകള്‍ അറുക്കാന്‍‍ മാത്രം എന്താണുള്ളത്?

Saturday, January 10, 2009

നോക്കുകുത്തി


തിരുവനന്തപുരത്തെ ഒരു പ്രമുഖ സര്‍ക്കാരാപ്പീസിലെ അഗ്നിശമനോപാധി

Sunday, January 4, 2009

മണികണ്ഠവിലാസം

അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
ഈ പൂക്കുല കണ്ട് ഒരു രസം തോന്നി ചെന്നതാണ്.


അപ്പോഴതാ ഒരു മണിയനീച്ച അവിടെ. പുള്ളി നല്ല സൌകര്യമായിട്ട് ഇരുന്നുതന്നപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം?ദാ, ഒരു ക്‍ളോസപ്


ഈച്ചയ്ക്കു പൂവിരിക്കുന്നിടത്തെന്തു കാര്യം എന്നു ചോദിക്കരുത്. മൂപ്പരവിടെ കാര്യമായി എന്തോ തിരയുകയാണ്.


ദേ, ഈ ചിത്രം കുറച്ചുകൂടി പ്രകാശമാര്‍ന്നതാണ്.

ഞാന്‍ പടമെടുക്കുന്നത് അവനത്ര പിടിച്ചില്ല എന്നു തോന്നുന്നു. എന്റെ നേരെ ഉണ്ടക്കണ്ണുകള്‍ മിഴിച്ചു നോക്കി. കൈകള്‍ കൂട്ടിത്തിരുമ്മി. ദേഷ്യത്തിലാ...!


നീരസപ്പെട്ടാവണം, ഇങ്ങോട്ടൊരു ചാട്ടം. ഞാന്‍ പിന്നാലെ.

ഒരു പാര്‍ശ്വദര്‍ശനം.


കിട്ടേണ്ടതെന്തായാലും ഇവിടുന്ന് കിട്ടിയെന്നു തോന്നുന്നു.

എന്റെ നേരെ കത്തുന്ന ഒരു നോട്ടം പായിച്ച് മുറുമുറുത്തുകൊണ്ട് അവന്‍ പറന്നു പോയി.

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP