Sunday, January 18, 2009

കിട്ടിയില്ല, ഈ കിറ്റിയെ!

നാലു കുഞ്ഞുങ്ങളെ പ്രസവിച്ചുപാലിക്കവേ എങ്ങോട്ടെന്നില്ലാതെ ഒരുനാള്‍ പോയ്മറഞ്ഞ കിറ്റി...

നീയറിയുന്നുണ്ടോ ആ നാലു പേരും നിന്നെക്കാണാതെ കരഞ്ഞലഞ്ഞ നാളുകള്‍?

അടുക്കളയുടെ ഒരു മൂലയില്‍ വെച്ചിരുന്ന കുഞ്ഞുപാത്രത്തില്‍ പാല്‍ പകരുന്നതു കണ്ടെങ്കിലും അവര്‍ മടിച്ചുനിന്നതിന്റെ അര്‍ത്ഥം നിന്റെ സ്നേഹത്തിന്റെ ചൂടുള്ള ‌അമ്മിഞ്ഞപ്പാല്‍ മാത്രം മതി എന്ന വാശിയായിരുന്നോ?
നീ പാവമായിരുന്നു. പേടികൊണ്ടാണെങ്കിലും എന്റെ കിടക്കയില്‍ നീ കിടന്നുറങ്ങാറില്ലായിരുന്നു. ‘കിറ്റ്..’ എന്നു ചുരുക്കി വിളിക്കുമ്പോള്‍ അലസമായെറിയുന്ന ഒരു നോട്ടത്തിലൂടെ ‘പോടാ ഉവ്വേ!’ എന്നൊരു ഭാവം നീ കാട്ടിയിരുന്നു. നീ അടുത്തുള്ളപ്പോള്‍ നിന്റെ മൃദുലമായ രോമങ്ങളുടെ ഇളംചൂടേല്‍ക്കാന്‍ എന്റെ കാല്പാദങ്ങള്‍ കൊതിച്ചിരുന്നു...

പ്രിയപ്പെട്ട കിറ്റി, ഞങ്ങളറിയുന്നു, ഉയിരുണ്ടെങ്കില്‍ നീ തിരിച്ചു വരുമായിരുന്നെന്ന്. ഞങ്ങളറിയാതെ, നിന്റെ പിഞ്ചോമനകളറിയാതെ നീയെങ്ങോ മണ്ണടിഞ്ഞിരിക്കാം. അല്ലെങ്കില്‍ മിണ്ടാപ്രാണികള്‍ നിങ്ങളുടെ വൈരവും കുടിപ്പകയുമില്ലാത്ത സുന്ദരലോകത്തില്‍ മാതൃത്വത്തിന്റെ കാണാച്ചരടുകള്‍ അറുക്കാന്‍‍ മാത്രം എന്താണുള്ളത്?

3 comments:

ദീപക് രാജ്|Deepak Raj January 18, 2009 at 8:15 PM  

എന്‍റെ സുഹൃത്തുകളില്‍ ചിലരെങ്കിലും പൂച്ചയെ കഴിച്ചിട്ടുള്ളവരോ കഴിക്കുന്നവരോ ആയതിനാല്‍ ഒരു വേള ശങ്കിച്ചു.. പിന്നെ കാടുകയറി തിരികെ കാട്ടു പൂച്ചയായി വരുമോ കിറ്റി..??

Anonymous January 19, 2009 at 9:11 PM  

Raj...
i had a cute cat Pussy.I was so attached to her.I don've words to xplain.Athoru tragedy aayirunnu.she was in this world for only 1.5 yrs.3 kunnungakku janmam koduthittu njangale vittu poyi.1 week i was crying like anything.Ente feelings ethra perkku manassilaakum nnu enikkariyilla. Oru poocha chathathinaano ee karachil ennu thonnum.But enikku athu oru valiya nashtam thanne aayirunnu.She was an xtra ordinary cat.Intelligent aayirunnu.Avale kurichu paranju thudangiyaal ippozhonnum nirthilla njan.June29 2003 -aayirunnu aval nammale vittu poyathu.Ippozhum orkkumbol ente kannu nirayum.

ശ്രീ February 15, 2009 at 8:36 AM  

കിറ്റിയെപ്പോലെ ഒരു പൂച്ചയാണ് ആദ്യമായി ഞങ്ങളുടെ വീട്ടിലും രണ്ടു പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടെത്തിച്ചത്. ഇതു പോലെ തന്നെ തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ കുഞ്ഞുങ്ങളെ തനിച്ചാക്കി ആ പൂച്ചമ്മയും അപ്രത്യക്ഷമാകുകയായിരുന്നു. പിന്നെ കുറേക്കാലം എന്റെ വീട്ടിലെയും തറവാട്ടിലേയും അംഗങ്ങളായിരുന്നു അവരും...

നല്ല ചിത്രം!

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP