മണികണ്ഠവിലാസം
അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
ഈ പൂക്കുല കണ്ട് ഒരു രസം തോന്നി ചെന്നതാണ്.
അപ്പോഴതാ ഒരു മണിയനീച്ച അവിടെ. പുള്ളി നല്ല സൌകര്യമായിട്ട് ഇരുന്നുതന്നപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം?
ദാ, ഒരു ക്‍ളോസപ്
ഈച്ചയ്ക്കു പൂവിരിക്കുന്നിടത്തെന്തു കാര്യം എന്നു ചോദിക്കരുത്. മൂപ്പരവിടെ കാര്യമായി എന്തോ തിരയുകയാണ്.
ദേ, ഈ ചിത്രം കുറച്ചുകൂടി പ്രകാശമാര്‍ന്നതാണ്.
ഞാന്‍ പടമെടുക്കുന്നത് അവനത്ര പിടിച്ചില്ല എന്നു തോന്നുന്നു. എന്റെ നേരെ ഉണ്ടക്കണ്ണുകള്‍ മിഴിച്ചു നോക്കി. കൈകള്‍ കൂട്ടിത്തിരുമ്മി. ദേഷ്യത്തിലാ...!
നീരസപ്പെട്ടാവണം, ഇങ്ങോട്ടൊരു ചാട്ടം. ഞാന്‍ പിന്നാലെ.
കിട്ടേണ്ടതെന്തായാലും ഇവിടുന്ന് കിട്ടിയെന്നു തോന്നുന്നു.
എന്റെ നേരെ കത്തുന്ന ഒരു നോട്ടം പായിച്ച് മുറുമുറുത്തുകൊണ്ട് അവന്‍ പറന്നു പോയി.
12 comments:
മണികണ്ഠവിലാസം
അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
cute...
വന്ന് വന്ന് ഈച്ചയ്ക്കും ഇത്ര ഗ്ലാമറോ...ഒടുക്കത്തെ ഫോട്ടൊസ്.
ഇനിയും വീട്ടില്‍ തുടരെ തുടരെ പോകു. അല്ല ഒരു സംശയം...വീട്ടില്‍ ബന്ധുമിത്രാധികളുടെ ഫോട്ടോസ് ഒന്നും ആ ക്യാമറായില്‍ പതിഞ്ഞില്ലെ, ബെല്ല്മോനെ....
സസ്നേഹം,
പഴമ്പുരാണംസ്.
വീട്ടിലെ ഈച്ചകള്‍ക്കും സൌന്ദര്യമോ?
എടാ മഹാപാപി ഈച്ചയെങ്കിലും ജീവിക്കട്ടെ. മണികണ്ഠന്‍ ഈച്ച ഇരുന്നതുകൊണ്ടാണോ മണികണ്ഠവിലാസം എന്ന പേരു കൊടുത്തത്... അപ്പോള്‍ തുമ്പി ഇരുന്നെങ്കില്‍ തുമ്പിവിലാസം എന്ന് കൊടുത്തേനെ അല്ലെ...
എന്തായാലും ഫോട്ടോ എടുക്കാന്‍ പഠിച്ചു കേട്ടോ.. കൊള്ളാം.
മണികണ്ഠന്റെ പ്രകടനം കലക്കി കേട്ടോ..
:- വീട്ടില് നല്ല പൂച്ചെടികളൊക്കെ ഉണ്ടല്ലോ..ആരാ ഇതൊക്കെ പരിപാലിക്കുന്നത്..?
ഈച്ചക്കിത്ര ഭംഗിയോ !
വന്ന് വന്ന് ഈച്ചക്കും പൂച്ചക്കുമൊന്നും ഈ കൊച്ചനെകൊണ്ട് ജീവിക്കാന്‍ വയ്യെന്നായി!!!
എടാ ഫോട്ടോസ് കൊള്ളം; വിവരണവും.
നാട്ടിലെ മറ്റു കാഴ്ചകളൊക്കെ പോരട്ടെ....
നന്ദന്‍/നന്ദപര്‍വ്വം
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:
ഇപ്പറഞ്ഞ ഈച്ചയുടെ മൃതദേഹം രാജിന്റെ വീട്ടു പരിസരത്തു നിന്നും പിന്നീട് പോലീസ് കണ്ടെടുക്കുകയുണ്ടായി. അവസാനമായി പാവം മണിയനീച്ചയെ ജിവനോടെ കണ്ടത് രാജുമായുള്ള ഫോട്ടോ സെഷനിലാണെന്ന് തദ്ദേശവാസികള്‍ പോലീസിനെ അറിയിച്ചു. രാജിനെ പോലീസ് തിരയുന്നു...
Kollaam nannayittunduttoo...
സ്റ്റൈലന്‍ പടംസ്..നന്നായിരിക്കുന്നു കേട്ടോ..
lol,so nice
Post a Comment