മുല്ലപ്പൂവിന്റെ സ്വപ്നം
ഞാന്‍ സന്തോഷവാനാണ്.
ഇന്നാണെന്റെ ദിവസം.
ചുറ്റും പുതുനാമ്പുകള്‍ ജീവന്‍ തുടിച്ചുയരുമ്പോള്‍
ആ പുതുമയും ഉന്മേഷവും ഊര്‍ജ്ജവും എന്നിലേക്കും.
ഇന്നാണെന്റെ ദിവസം.
ചുറ്റും പുതുനാമ്പുകള്‍ ജീവന്‍ തുടിച്ചുയരുമ്പോള്‍
ആ പുതുമയും ഉന്മേഷവും ഊര്‍ജ്ജവും എന്നിലേക്കും.
ഇന്നു ഞാന്‍ ചിരിക്കുക മാത്രം ചെയ്യും.
എങ്കിലും അറിയാം,
ഒരു ദിനം മാത്രം മിന്നിമറയുന്ന പുഞ്ചിരിയാണു ഞാനെന്ന്.
വാടിയും നിറം മങ്ങിയും അല്‍പനേരം നിന്ന്
പിന്നെയെപ്പോഴോ ഒരു കുഞ്ഞുകാറ്റില്‍പ്പെട്ട്
ഞെട്ടില്‍ നിന്നടര്‍ന്നു ഞാന്‍ വീഴുമെന്നും.
എങ്കിലും അറിയാം,
ഒരു ദിനം മാത്രം മിന്നിമറയുന്ന പുഞ്ചിരിയാണു ഞാനെന്ന്.
വാടിയും നിറം മങ്ങിയും അല്‍പനേരം നിന്ന്
പിന്നെയെപ്പോഴോ ഒരു കുഞ്ഞുകാറ്റില്‍പ്പെട്ട്
ഞെട്ടില്‍ നിന്നടര്‍ന്നു ഞാന്‍ വീഴുമെന്നും.
എങ്കിലും ആരെല്ലാമോ ഓര്‍ക്കുന്നുണ്ടാവും
ഒരു നുള്ളു സുഗന്ധമായി, ഒരിറ്റു നിലാവായി
ഞാനിവിടെ ഒരു നാള്‍ നിന്നിരുന്നെന്ന്...
അതോ ഞാന്‍ ഒരു കുഞ്ഞുമുല്ലപ്പൂവായതു കൊണ്ട്
ആരും ഓര്‍ക്കില്ലേ?
ഒരു നുള്ളു സുഗന്ധമായി, ഒരിറ്റു നിലാവായി
ഞാനിവിടെ ഒരു നാള്‍ നിന്നിരുന്നെന്ന്...
അതോ ഞാന്‍ ഒരു കുഞ്ഞുമുല്ലപ്പൂവായതു കൊണ്ട്
ആരും ഓര്‍ക്കില്ലേ?
6 comments:
ഞാന്‍ ഒരു കുഞ്ഞുമുല്ലപ്പൂവായതു കൊണ്ട്
ആരും ഓര്‍ക്കില്ലേ?
ഫോട്ടൊ നോക്കി നോക്കിയിരിക്കുമ്പോള്‍ ഒരു ചെറുസുഗന്ധം അനുഭവിക്കുന്നപോലെ
(രണ്ടാം ചിത്രം വരികള്‍ക്കു ചേരുന്നെങ്കിലും, ഫോട്ടൊ മാത്രം കാണുമ്പോള്‍ ആദ്യചിത്രമാണ് വല്ലാത്ത ഫീല്‍ തരുന്നത്. അത്രയും കൊണ്ട് അവസാനിപ്പിക്കാമായിരുന്നു)
സുഗന്ധമുള്ള പടം
എന്റെ സ്വപ്നങ്ങള്‍ക്ക് ഇത്ര സുഗന്ധമോ ?
രണ്ടാമത്തെ ചിത്രം എന്ത് ഭംഗി.
I agree with nandakumar.
Adya chithram sugandha pooritham
Post a Comment