Friday, December 5, 2008

മെനു കണ്ടാലും!


കോട്ടയം ജില്ലയിലെ വെമ്പള്ളി എന്ന സ്ഥലത്ത് നിന്ന്
2008 ലെ ഓണത്തിന്റെ കള്ളുമണക്കുന്ന ഒരു മെനു!

8 comments:

എം.എസ്. രാജ്‌ | M S Raj December 5, 2008 at 8:59 PM  

തള്ളേ നല്ല കിടിലന്‍ കപ്പ.. വെണ്ണ പോലെ..
ബീഫ് ഫ്രൈ.. അമ്മോ..!!
അപാരം..

ചുരുക്കത്തില്‍ കാര്യമായി കള്ളുകുടിക്കാനൊത്തില്ല.

nandakumar December 5, 2008 at 10:11 PM  

എടാ എടാ... മോനെ..കൊതിപ്പിക്കാതെടാ‍ാ.. നിന്നോടൊക്കെ ദൈവം ചോദിക്കും

ദീപക് രാജ്|Deepak Raj December 5, 2008 at 10:40 PM  

ഞങ്ങളെപ്പോലെ വിദേശത്ത് താമസിക്കുന്നവരുടെ ഏറ്റവും വിലയേറിയ ആഹാരമാണ് ഇതൊക്കെ...പലപ്പോഴും ആഫ്രിക്കയില്‍ നിന്നുവരുന്ന കപ്പ നമ്മുടെ നാടന്‍റെ രുചി കാട്ടാറില്ല എങ്കിലും സഹിക്കാറാണ് പതിവ്..

പക്ഷെ രാജെ..വിലമാത്രം പോരായിരുന്നു..കുറഞ്ഞപക്ഷം കപ്പയുടെയും കള്ളിന്‍റെയും ഫോട്ടോയും കൊടുക്കാമായിരുന്നു..
ഒരു ബോണസായി മീന്‍ ഫ്രൈയോ ഇറച്ചി ഉലര്‍ത്തിയതോ..
പിന്നെ പറയാന്‍ വിട്ടുപോയി...

സമയമോ അവസരമോ കിട്ടുമ്പോള്‍ കോട്ടയത്തെ കരിമ്പിന്‍കാല ഷാപ്പിലെ കരിമീന്‍ഫ്രൈ അടിച്ച് നോക്കണേ..

ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം അവിടുത്തെ കപ്പയും കള്ളും കരിമീന്‍ ഫ്രൈയും ആണെന്നാ ഈയുള്ളവന്‍റെ വിശ്വാസം..

|santhosh|സന്തോഷ്| December 6, 2008 at 6:46 PM  

kothippikkunna chithram :) (kalledukkaanundo??)

smitha adharsh December 6, 2008 at 9:37 PM  

അയ്യേ !
നാണക്കേട്‌!
ഒന്നുമില്ലെങ്കിലും,എന്നെപ്പോലെ സുന്ദരിയും ,സുശീലയും സര്‍വ്വോപരി സുമുഖിയും ആയ സ്ത്രീകള്‍ ഈ പോസ്റ്റ് വായിക്കാന്‍ വരും എന്നെങ്കിലും ഓര്‍ക്കണ്ടേ മനുഷ്യാ????
(കിട്ടാത്ത കള്ളും പുളിയ്ക്കും)

പരേതന്‍ December 7, 2008 at 2:13 AM  

സ്മിത സുന്ദരി .. കിട്ടാത്ത കള്ള് പുളിയ്ക്കും..പക്ഷെ പുളിച്ച കള്ള് തലയ്ക്കു പിടിക്കും..

മുസാഫിര്‍ December 7, 2008 at 2:22 PM  

സഹായ വില ആണല്ലോ .
ഓ.ടോ.സ്മിതാ, ഷാപ്പിലെ മീങ്കറിയുടെ റെസിപ്പി കിട്ടുമെങ്കില്‍ ആദര്‍ശ് ഭായിക്ക് ഉണ്ടാക്കിക്കൊടുത്ത് നോക്ക്.

എം.എസ്. രാജ്‌ | M S Raj December 14, 2008 at 12:05 PM  

നന്ദേട്ടാ,
ഇനിയും ഇതിന്റെയൊന്നും കൊതി തീര്‍ത്തില്ലെ? ഇനിയെന്നാ? :)


ദീപക് രാജ് അണ്ണാ,
കള്ളിന്റെയും കപ്പയുടെയും ദൃശ്യം കാഴ്ചക്കാരന്റെ ഭാവനയ്ക്കു വിടുന്നു.
കരിമ്പിന്‍‌കാലാ - മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. :)

സന്തോഷ് ഭായ്,
കൊതിച്ചോളൂ, കൊതിച്ചോളൂ, അവിടെ എല്ലാം എക്സോ ക്ലീനാ! :)

സ്മിത ടീച്ചറെ,
എന്നതാ പറഞ്ഞേ? കേട്ടില്ലല്ലോ? ഒന്നൂടെപ്പറഞ്ഞേ? :)

പരേതന്‍ ജി,
പുളിച്ച കള്ള് തലയ്ക്കു പിടിക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇത്തരം തോന്നലൊക്കെ ഒണ്ടാവും! ല്ലേ? :)

മുസാഫിര്‍ അണ്ണാ,
സഹായ വില തന്നെ. നാട്ടിന്‍ പുറത്തിന്റെ ഗുണം. :)

കമന്റിയ എല്ലാവര്‍ക്കും ‍കപ്പയും മീന്‍‌കറിയും(ലതു വേണ്ടവര്‍ക്കു ലതും) ന്റെ വക. :)

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP