അ.. അച്ഛന്‍
നീയും ഞാനും ഇന്നീ തീരത്ത്...
കടലിന്റെ വിയര്‍പ്പിറ്റുന്ന ഈ കാറ്റ്
നമ്മെത്തൊട്ടുതലോടിപ്പോകുന്നു.
ഇന്നു നിന്റെ കൈ എന്റെ തോളില്‍,
നിന്റെ കാഴ്ചകള്‍ എന്റെ വിരല്‍ ചൂണ്ടുന്നിടത്ത്.
നാളെ, വിദൂരമായ ഏതോ നാളെ
എന്റെ കൈ നിന്റെ തോളിലമരാന്‍ കിതച്ചു നില്‍ക്കും
നിന്റെ കാഴ്ചകള്‍ എന്റെ മാര്‍ഗ്ഗം തെളിക്കണം.
അന്നേക്കായി നീ കാണുക, കേള്‍ക്കുക, അറിയുക
അന്നു ഞാന്‍ ഇന്നത്തെ നീയാകും,
നീ ഇന്നത്തെ ഞാനാകില്ലേ?