Friday, May 15, 2009

മുല്ലപ്പൂവിന്റെ സ്വപ്നം

ഞാന്‍ സന്തോഷവാനാണ്.
ഇന്നാണെന്റെ ദിവസം.
ചുറ്റും പുതുനാമ്പുകള്‍ ജീവന്‍ തുടിച്ചുയരുമ്പോള്‍
ആ പുതുമയും ഉന്മേഷവും ഊര്‍ജ്ജവും എന്നിലേക്കും.


ഇന്നു ഞാന്‍ ചിരിക്കുക മാത്രം ചെയ്യും.
എങ്കിലും അറിയാം,
ഒരു ദിനം മാത്രം മിന്നിമറയുന്ന പുഞ്ചിരിയാണു ഞാനെന്ന്.

വാടിയും നിറം മങ്ങിയും അല്‍പനേരം നിന്ന്
പിന്നെയെപ്പോഴോ ഒരു കുഞ്ഞുകാറ്റില്‍പ്പെട്ട്
ഞെട്ടില്‍ നിന്നടര്‍ന്നു ഞാന്‍ വീഴുമെന്നും.


എങ്കിലും ആരെല്ലാമോ ഓര്‍ക്കുന്നുണ്ടാവും
ഒരു നുള്ളു സുഗന്ധമായി, ഒരിറ്റു നിലാവായി
ഞാനിവിടെ ഒരു നാള്‍ നിന്നിരുന്നെന്ന്...
അതോ ഞാന്‍ ഒരു കുഞ്ഞുമുല്ലപ്പൂ‍വായതു കൊണ്ട്
ആരും ഓര്‍ക്കില്ലേ?

M.S. Raj

My photo
ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.

Followers

Categories

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP